വിയറ്റ്‌നാം ബോട്ട് അപകടം; മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിക്കും
മുംബൈയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹങ്ങൾ കൊണ്ടുവരുന്നത്

തിരുവനന്തപുരം: വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എസി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ മുംബൈ വിമാനത്താവളത്തിൽ നിന്നു ചൊവ്വാഴ്ച രാവിലെ 6.30ന് പുറപ്പെടുന്ന എയർ ഇന്ത്യ (AI 2605) വിമാനത്തിൽ രാവിലെ 8.50ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും. തിങ്കൾ രാത്രി പത്ത് മണിയോടെ വിയറ്റ്നാമിൽ നിന്നു മൃതദേഹങ്ങൾ മുബൈ വിമാനത്താവളത്തിൽ എത്തിക്കും. മുംബൈയിൽ നിന്നാണ് ചെവ്വാഴ്ച രാവിലെയുള്ള വിമാനത്തിൽ തിരുവനന്തപുരത്തേക്ക് കൊണ്ടു വരുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ കൊട്ടാരക്കരയിലെ വസതിയിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നോർക്ക ഏകോപിപ്പിക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദ സഞ്ചാരികൾ യാത്ര ചെയ്ത ബോട്ട് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. തോമസും ലോവേനിയുമടക്കം 15 പേരാണ് സംഭവത്തിൽ മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപത്ത് പ്രാദേശിക സമയം 10.30 ഓടെയാണ് സംഭവം. ലാവ ഫാർമസ്യൂട്ടിക്കൽ സംഘമാണ് അപകടത്തിൽപ്പെട്ടത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
vietnam boat tragedy bodies of malayali couple will be brought to Thiruvananthapuram Tuesday morning
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



