
News Now
പാലക്കാടിന്റെ സമഗ്ര വികസനത്തിന് അടിയന്തര ഇടപെടൽ വേണം; തദ്ദേശ മന്ത്രിക്ക് നിവേദനം നൽകി നഗരസഭ ചെയർമാൻ

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി സിജെപി; നേതാക്കള്‍ കസ്റ്റഡിയില്‍

സ്വര്‍ണവില താഴോട്ട്; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്, 1,10,000ല്‍ താഴെ തന്നെ

എസ്എഫ്ഐ സമരത്തിനിടെ ഇടിവള ഉപയോഗിച്ച് മർദനം; പൊലീസുകാരൻ മദ്യപിച്ചതായി സ്ഥിരീകരണം, സസ്പെൻഷൻ
കണ്ണൂര്‍: പാനൂര്‍ വള്ള്യായില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ കഴുത്തിലും കൈകളിലും ആഴത്തില്‍ മുറിവുകള്‍. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ (23)യെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പാനൂരിലെ സ്വകാര്യ ലാബ് ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ.
കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു. ബന്ധുവായ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. മുറിക്കുള്ളിലെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
കൊലപാതകിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് എന്ന യുവാവ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. വിഷ്ണുപ്രിയ അവസാനമായി വിളിച്ചത് ഇയാളെയായിരുന്നു. പാനൂരിലെ ടെക്സ്റ്റയില്‍സ് ജീവനക്കാരനാണ് ശ്യാംജിത്ത്.
പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കൂത്തുപറമ്പ് എസിപി ഓഫീസില്‍ എത്തിച്ച് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് പൊലീസ് നല്‍കുന്നവിവരം.
കൊല്ലപ്പെട്ട യുവതിയുടെ വീടിന് സമീപത്ത് ഒരു മരണം നടന്നിരുന്നു. വീട്ടിലുള്ളവരെല്ലാം മരണ വീട്ടില്‍ പോയിരുന്നു. ഈ സമയത്തായിരുന്നു കൊലപാതകം. മരണ വീട്ടില്‍ നിന്നു മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാര്‍ കൊലപാതകം അറിയുന്നത്.വീടിന് സമീപം മുഖം മൂടി ധരിച്ചയാളെ കണ്ടെത്തിയതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


