
News Now
ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ടിപ്പറില്‍ നിന്ന് കല്ലു വീണ് മരിച്ച ബിഡിഎസ് വിദ്യാര്‍ഥിയും മുക്കോല സ്വദേശിയുമായ അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. ഒരുകോടി രുപ ധനസഹായം നല്‍കും. അനന്തുവിന്റെ കുടുംബത്തെ നേരില്‍ കണ്ടാണ് ഇക്കാര്യം അറിയിച്ചത്. സന്ധ്യാറാണിക്കും ധനസഹായം നല്കാന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് പരിക്കേറ്റ അനന്തു മാര്‍ച്ച് 19നാണ് മരിച്ചത്. വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പറില്‍ നിന്നാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അനന്തുവിന്റെ തലയില്‍ കല്ല് തെറിച്ചുവീണത്. അപകടത്തെ തുടര്‍ന്ന് വിവിധ രാഷ്ട്രീയകക്ഷികള്‍ തുറമുഖ കവാടം ഉപരോധിച്ചിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടിയും അഭിപ്രായപ്പെട്ടിരുന്നു. അനന്തുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി വേണ്ട തീരുമാനം കൈക്കൊള്ളും. അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് സഹായം നല്‍കണം. ബി ഡി എസ് വിദ്യാര്‍ത്ഥിയായ അനന്തു കുടുംബത്തിന്റെ പ്രതീക്ഷയാണ്. അതുകൂടി പരിഗണിച്ചു കൊണ്ടാകണം അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നല്‍കേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ജനാധിപത്യ പോരാളികള്‍ക്ക് 51,000 രൂപ പ്രതിമാസ പെന്ഷന് നല്‍കും; രാജ്യത്ത് ബിജെപി അടിയന്തരാവസ്ഥ: അഖിലേഷ് യാദവ്

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി; അവകാശം ആര്‍ക്കെല്ലാം?


