എംഡിഎംഎയും കഞ്ചാവുമായി വ്ളോഗര്‍ പിടിയില്‍

കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍  ലഹരി വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സ്വാതിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

സ്വാതി കൃഷ്ണ
Last Updated :22 January 2024, 7:51 pm IST
Edited by :migrator

കൊച്ചി: എറണാകുളം കാലടിയില്‍ ലഹരി പദാര്‍ത്ഥങ്ങളുമായി യൂട്യൂബ് വ്‌ലോഗറായ യുവതി പിടിയില്‍. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണ(28)യാണ്  എക്‌സൈസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 2.78 ഗ്രാം എംഡിഎംഎയും
20 ഗ്രാം കഞ്ചാവും പിടികൂടി. 

കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍  ലഹരി വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സ്വാതിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സിന്തറ്റിക് ലഹരി മരുന്ന് ഉള്‍പ്പെടെ എത്തിച്ചു വില്‍പന നടത്തിവരികയായിരുന്നു സ്വാതി കൃഷ്ണയെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now