രണ്ട് പ്രതിഷ്ഠയാണവിടെ !; ക്ഷേത്രത്തിന് മുന്നില്‍ പിണറായിയുടെ പടം ; ട്രോളുമായി ബല്‍റാം

ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു

Last Updated :20 January 2024, 8:47 am IST
Edited by :migrator

പാലക്കാട് : പച്ചീരി വിഷ്ണു ക്ഷേത്രത്തിന് മുമ്പില്‍ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്ററിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍. ബല്‍റാം ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. 

ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം എന്നാണ് പിണറായി വിജയന്റെ പോസ്റ്ററിലെ വാക്കുകള്‍. ഈ പോസ്റ്റര്‍ സഹിതമാണ് ബല്‍റാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ബല്‍റാമിന്റെ രസകരമായ പോസ്റ്റിനു താഴെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now