കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണു കാര്‍ തകര്‍ന്നു; അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

ഇന്ന് വൈകിട്ടോടെ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു

wall collapsed in heavy rain car crashed; CCTV footage
കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞു വീണു കാര്‍ തകര്‍ന്നു; അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
Edited by :amalkjoy
Last Updated :18 ജൂലൈ 2024, 8:41 pm IST

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് മതില്‍ ഇടിഞ്ഞ് വീണ് അപകടം. ഇന്ന് വൈകിട്ടോടെ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ചക്കരക്കല്‍ -താഴെ ചൊവ്വ റോഡിലെ പള്ളി പ്പൊയിലില്‍ കാപ്പാട് പള്ളിപ്പൊയില്‍ സ്വദേശി പി കെ ഇര്‍ഷാദിന്റെ വീടിന്റെ മതിലാണ് തകര്‍ന്നത്.

മതില്‍ വീണ് നിര്‍ത്തിയിട്ടിരുന്ന കാറിന് ഭാഗികമായി കേടുപാടുകള്‍ പറ്റി. ഈ സമയം വീട്ടുകാര്‍ അവിടെയില്ലാത്തതിനാലാണ് വന്‍ ദുരന്തമൊഴിവായത്. പുതുതായി നിര്‍മ്മിച്ച മതിലാണ് തകര്‍ന്നതെന്ന് വീട്ടുടമ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ കൂറ്റന്‍ ചുറ്റുമതിലാണ് തകര്‍ന്നു വീണിരുന്നു. വിദ്യാര്‍ഥികള്‍ നടന്നുപോകുമ്പോള്‍ കൂറ്റന്‍ മതില്‍ തകര്‍ന്നുവീഴുകയായിരുന്നു. മതില്‍ തകര്‍ന്നു വീഴുന്നത് കണ്ട് വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെട്ടു. ഒരു നിമിഷം വൈകിയതു കാരണമാണ് മൂന്ന് ജീവനുകള്‍ രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാവിലെ എട്ടേകാലിനാണ് സംഭവം. അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ കൂറ്റന്‍ ചുറ്റുമതിലാണ് തകര്‍ന്നു വീണത്. ശബ്ദം കേട്ടെത്തിയ നാട്ടുകള്‍ റോഡില്‍ വീണ ചെങ്കല്ലും കോണ്‍ക്രീറ്റും നീക്കി ഗതാഗത തടസം ഒഴിവാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now