മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

77.88 മീറ്ററാണ് പരമാവധി സംഭരണ ശേഷി

mangalam dam
മംഗലം ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നപ്പോള്‍
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :1 ഓഗസ്റ്റ് 2026, 12:20 pm IST

പാലക്കാട്: മംഗലം ഡാമിന്റെ നീരൊഴുക്ക് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ തുറന്നു. 77.57 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 77.88 മീറ്ററാണ് പരമാവധി സംഭരണ ശേഷി. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് അപകടനില കടന്ന സാഹചര്യത്തിലാണ് ആറു സ്പില്‍വേ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം തുറന്നത്.

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ലഭിക്കുന്ന മഴയുടെ തോതനുസരിച്ച് സ്പില്‍വേ ഷട്ടറുകള്‍ 60 സെ.മീ വരെ ഉയര്‍ത്തുമെന്നും അണക്കെട്ടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും, അണക്കെട്ടിന്റെ താഴ്ന്ന ഭാഗത്തും പുഴയുടെ കരകളിലും താമസിക്കുന്നവരും പുഴയിലിറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

News Now

Summary

Water level rises in Mangalam Dam; spillway shutters opened

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates