കാറിന്റെ ഡാഷ് ബോർഡിൽ 10 ​ഗ്രാം കഞ്ചാവ്

man arrested with cannabis
സന്തോഷ്
Last Updated :1 September 2024, 6:56 am IST

News Now

കൽപ്പറ്റ: കർണാടകയിൽ നിന്നു കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. 30 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കർണാടക ബൈരക്കുപ്പ സ്വദേശി സന്തോഷ് (38) ആണ് പിടിയിലായത്. പിടികൂടുമ്പോൾ ഇയാളുടെ പക്കൽ കഞ്ചാവുണ്ടായിരുന്നു. ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

ഓപ്പറേഷൻ ആ​ഗ്, ഡി ​ഹണ്ട് എന്നിവയുടെ ഭാ​ഗമായി ശനിയാഴ്ച ബാവലയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇയാൾ സഞ്ചരിച്ച കാറിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ച നിലയിൽ പത്ത് ​ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2019ലാണ് 30 കിലോ കഞ്ചാവുമായി വാഹനത്തിൽ വരുന്നതിനിടെ ഇയാളെ എക്സൈസ് പിടികൂടിയിരുന്നു. എന്നാൽ അന്ന് വാഹനം ഉപേക്ഷിച്ച് സന്തോഷ് രക്ഷപ്പെടുകയായിരുന്നു. എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിലായിരുന്ന ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates