
കാറിന്റെ ഡിക്കിയിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയില്‍; തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി
2.200 കിലോ വീതമുള്ള 40 പാക്കറ്റുകളാണ് വാഹനത്തിൽ നിന്ന് കണ്ടെത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. 90 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി. വെള്ളറട അഞ്ചുമരങ്കാല സ്വദേശി സുധീഷ്, പൂഴനാട് കുന്നനാട് സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്.
വാഴിച്ചൽ ഇമ്മാനുവൽ കോളജിന് സമീപത്ത് നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. കാറിന്‍റെ ഡിക്കിയിൽ പ്രത്യേകം നിർമിച്ച രഹസ്യ അറയ്ക്കുള്ളിലായിരുന്നു ഒളിപ്പിച്ചിരുന്നത്. 2.200 കിലോ വീതമുള്ള 40 പാക്കറ്റുകളാണ് വാഹനത്തിൽ നിന്ന് കണ്ടെത്തിയത്.
ആന്ധ്രയിൽ നിന്നും തമിഴ്നാട് വഴിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ, ഒരാഴ്ചയോളം നീണ്ട രഹസ്യനീക്കത്തിനൊടുവിലാണ് വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
90 kg of cannabis seized in Thiruvananthapuram
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





