മീൻ പിടിക്കാൻ ഡാമിൽ ഇറങ്ങി; പെരുവണ്ണാമൂഴിയിൽ കുട്ട വഞ്ചി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST

News Now

കോഴിക്കോട്: മീൻ പിടിക്കുന്നതിനിടയിൽ കുട്ട വഞ്ചി മറിഞ്ഞ്  യുവാവ് മരിച്ചു. പെരുവണ്ണാമൂഴി റിസർവോയറിലാണ് സംഭവം. മരുതോങ്കര സ്വദേശി അഭിജിത് (22) ആണ് മരിച്ചത്.

നാട്ടുകാരും, കുറ്റ്യാടി ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെടുത്തത്‌. അഭിജിത്ത് അടക്കം ആറ് പേരാണ് റിസർവോയറിൽ മീൻ പിടിക്കാൻ എത്തിയത്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates