യുവതിയുടെ വീട്ടു മുറ്റത്ത് നിന്നിരുന്ന ചെടികളും വാഴയും മറ്റും വെട്ടി നശിപ്പിക്കുന്നതിനായാണ് വീട്ടമ്മ എത്തിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

കൊച്ചി; അയൽവാസിയുടെ വീട്ടിൽ കയറി വീട്ടമ്മ യുവതിയെ അരിവാളുകൊണ്ട് വെട്ടി. വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ കൈവിരൽ അറ്റു. മൂവാറ്റുപുഴ മാറാടി പാറത്തട്ടാലിലാണ് സംഭവം. 

യുവതിയുടെ വീട്ടു മുറ്റത്ത് നിന്നിരുന്ന ചെടികളും വാഴയും മറ്റും വെട്ടി നശിപ്പിക്കുന്നതിനായാണ് വീട്ടമ്മ എത്തിയത്. ഇത് തടയാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. വിരൽ അറ്റ യുവതിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടമ്മയ്ക്കെതിരെ വധശ്രമക്കേസിന് കേസെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates