
തൃശൂരില്‍ വെസ്റ്റ് നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; ലക്ഷണങ്ങള്‍ ഇവ
വെസ്റ്റ് നൈൽ ഫീവർ മാരകമായാൽ മരണം വരെ സംഭവിക്കാം. ക്യൂലക്സ് കൊതുകുകൾ പരത്തുന്ന പകർച്ചവ്യാധിയാണ് ഇത്

തൃശൂർ: പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ ഫീവർ തൃശൂരിൽ സ്ഥിരീകരിച്ചു. തൃശൂർ പാണഞ്ചേരി പഞ്ചായത്തിലെ ആശാരിക്കാട് ആണ് രോഗം സ്ഥിരീകരിച്ചത്. ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് രോഗി.
വെസ്റ്റ് നൈൽ ഫീവർ മാരകമായാൽ മരണം വരെ സംഭവിക്കാം. ക്യൂലക്സ് കൊതുകുകൾ പരത്തുന്ന പകർച്ചവ്യാധിയാണ് ഇത്. ഇതിന് മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല. പഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിൽ പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് മാരായ്ക്കൽ വാർഡിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചു.
കൊതുകിന്റെ കടിയേറ്റ് രണ്ടാഴ്ച കഴിയുമ്പോഴാണ് ലക്ഷണങ്ങൾ പ്രകടമാവുക. പനി, തലവേദന, ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങൾ. എന്നാൽ കൊതുകിന്റെ കടിയേറ്റ 80 ശതമാനം പേർക്കും ലക്ഷണങ്ങൾ പ്രകടമാവാതിരിക്കാനും സാധ്യതയുണ്ട്. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓർമ്മക്കുറവ് എന്നിവയ്ക്കും വഴിവെക്കാം.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു



