പൗരപ്രമുഖര്‍ ആകാനുള്ള മാനദണ്ഡം എന്താണ്? ; ചീഫ് സെക്രട്ടറിക്ക് വിവരാവകാശ അപേക്ഷ

പൗരപ്രമുഖനാകാന്‍ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത് എന്നും അപേക്ഷയില്‍ ചോദിക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസിൽ
Last Updated :20 January 2024, 9:27 am IST
Edited by :migrator

കൊല്ലം:  നവകേരള സദസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത നമ്മള്‍ കേള്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ ആരാണീ പൗര പ്രമുഖരെന്നും, പൗരപ്രമുഖര്‍ ആകാനുള്ള മാനദണ്ഡം എന്താണെന്ന് ആരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് അപേക്ഷ. 

കൊല്ലം ജില്ലയിലെ കുമ്മിള്‍ ഗ്രാമപഞ്ചായത്ത് അംഗം ഷമീര്‍ ആണ് വിവരാവകാശ നിയമപ്രകാരം ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. പൗരപ്രമുഖനാകാന്‍ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്. പൗരപ്രമുഖനാകാനുള്ള യോഗ്യത എന്താണ് എന്നും അപേക്ഷയില്‍ ചോദിക്കുന്നു. 

ഷമീർ നൽകിയ അപേക്ഷ/ ടിവി ദൃശ്യം

ഷമീർ നൽകിയ അപേക്ഷ/ ടിവി ദൃശ്യം

കാസര്‍കോട് മുഖ്യമന്ത്രി പൗരപ്രമുഖരുമായി നടത്തിയ പ്രഭാതയോഗത്തില്‍ മുസ്ലിം ലീഗ് നേതാവ് പങ്കെടുത്തത് ഏറെ ചര്‍ച്ചയായിരുന്നു. ലീഗ് നേതൃത്വത്തിന്റെ ബഹിഷ്‌കരണാഹ്വാനം തള്ളിയാണ്, പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമായ എന്‍എ അബൂബക്കര്‍ നവകേരള സദസിലെ യോഗത്തിലെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now