ലൈംഗിക ബന്ധം സമ്മതത്തോടെയാണെന്നതിനു ചാറ്റില്‍ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:24 am IST

News Now

കൊച്ചി: വാട്‌സ്ആപ്പ് ചാറ്റ് സ്‌ക്രീന്‍ഷോട്ട് തെളിവായി സ്വീകരിച്ച് ബലാത്സംഗ കേസില്‍ പ്രതിക്കു മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈക്കോടതി ഉത്തരവ്. ലൈംഗിക ബന്ധം സമ്മതത്തോടെയാണെന്നതിനു ചാറ്റില്‍ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.

ഹോട്ടല്‍ മുറിയില്‍ വച്ച് മദ്യം നല്‍കി മയക്കി രണ്ടു പേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ഉത്തരവ്. രണ്ടാം പ്രതിയാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

പ്രതി മുറിയില്‍ ഉണ്ടെന്ന് അറിഞ്ഞുകൊണ്ട്, സ്വമേധയായാണ് യുവതി ഹോട്ടലിലേക്കു പോയതെന്ന് വാട്ട്‌സ്ആപ്പ് ചാറ്റ് സ്‌ക്രീന്‍ഷോട്ടില്‍നിന്നു വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മുറിയില്‍ വച്ചുള്ള ലൈംഗിക ബന്ധം സമ്മതത്തോടെയാണെന്നും ചാറ്റില്‍ നിന്നു വ്യക്തമാണ്. ഇതിനു ശേഷം പ്രതികള്‍ യുവതിക്ക് 5000 രൂപ നല്‍കിയെന്നതും ചാറ്റിലുണ്ട്- കോടതി പറഞ്ഞു.

യുവതിയെ തിരുവല്ലയിലെ ഹോട്ടല്‍ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി മദ്യ നല്‍കി പീഡിപ്പിച്ചു ചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതികള്‍ ഈ ദൃശ്യങ്ങള്‍ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

പരാതി നല്‍കാന്‍ പന്ത്രണ്ടു ദിവസം താമസിച്ചു എന്നതു കൂടി കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates