
ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം.

News Now
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. പോഞ്ഞാശ്ശേരി സ്വദേശി അല്‍ത്താഫ് (35) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന മെയിലില്‍ നിന്നും ചാടിയിറങ്ങാനുള്ള ശ്രമത്തിനിടെ അല്‍ത്താഫ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെടുകയായിരുന്നു. ട്രെയിനിന് ആലുവയില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല.
ട്രെയിന്‍ വേഗത കുറച്ചപ്പോഴാണ് യുവാവ് ചാടിയിറങ്ങാന്‍ ശ്രമിച്ചത്. ദീര്‍ഘകാലം പ്രവാസിയായിരുന്ന അല്‍ത്താഫ് നാട്ടില്‍ തിരിച്ചെത്തി യൂബര്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
WHAT TO READ NEXT






