ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST

തിരുവനന്തപുരം: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന വൃദ്ധന്‍ ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം പാങ്ങപ്പാറ മണിമന്ദിരത്തില്‍ സുകുമാരനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 81 വയസായിരുന്നു.

അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം ജൂലായ് 30ന് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സുകുമാരന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് ചികിത്സയില്‍ സുഖം പ്രാപിച്ച ശേഷം അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യപ്പെട്ടു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് ആത്മഹത്യ ചെയ്തത്. 

സംഭവത്തില്‍ ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടില്‍ മക്കളില്ലാത്ത സമയത്തായിരുന്നു വയോധികന്‍ ആത്മഹത്യ ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now