ഭാര്യയുടെ കൈ വെട്ടിമാറ്റി; ഒളിവിലായ പ്രതി തൂങ്ങി മരിച്ചനിലയില്‍ 

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ കൈ വെട്ടിമാറ്റിയ ഭര്‍ത്താവ് മരിച്ചനിലയില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:07 am IST

കോട്ടയം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ കൈ വെട്ടിമാറ്റിയ ഭര്‍ത്താവ് മരിച്ചനിലയില്‍. കോട്ടയം കാണക്കാരി സ്വദേശി പ്രദീപിനെ ഉഴവൂര്‍ അരീക്കരയിലെ റബര്‍ത്തോട്ടത്തിലാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. 

രണ്ടുദിവസം മുന്‍പാണ് ഭാര്യ മഞ്ജുവിനെ പ്രദീപ് മാരകമായി ആക്രമിച്ചത്. രണ്ടും കൈകള്‍ക്കും വെട്ടേറ്റ, യുവതിയുടെ ഒരു കൈ അറ്റുത്തൂങ്ങി. മറ്റേ കൈയുടെ വിരലുകള്‍ക്കും പരിക്കേറ്റു. അക്രമത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രദീപിനെ ഇന്ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

സാരമായി പരിക്കേറ്റ മഞ്ജു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദീപ് മദ്യത്തിന് അടിമയാണെന്നും വീട്ടില്‍ വഴക്ക് പതിവാണെന്നും അയല്‍വാസികള്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now