
നാട്ടുകാരെ പരിഭ്രാന്തിയിലാക്കി കാട്ടുപോത്ത്, വിലസിയത് ഒരുമാസം; വനപാലകര്‍ എത്തി കാട്ടിലേക്ക് വിട്ടു- വീഡിയോ
ഒരുമാസത്തിലേറെ കാലമായി കൊരട്ടി, ചാലക്കുടി മേഖലയിലെ ജനവാസകേന്ദ്രങ്ങളില്‍ പരിഭ്രാന്തി പരത്തിയിരുന്ന കാട്ടുപോത്തിനെ കാട്ടിലേക്ക് കയറ്റി വിട്ടു
തൃശൂര്‍: ഒരുമാസത്തിലേറെ കാലമായി കൊരട്ടി, ചാലക്കുടി മേഖലയിലെ ജനവാസകേന്ദ്രങ്ങളില്‍ പരിഭ്രാന്തി പരത്തിയിരുന്ന കാട്ടുപോത്തിനെ കാട്ടിലേക്ക് കയറ്റി വിട്ടു. ഇന്ന് ഉച്ചയോടെ വനപാലകര്‍ പുല്ലുമുടി മലയിലേക്ക് കയറ്റി വിടുകയായിരുന്നു.
ഇന്ന് പരിയാരം ഒരപ്പനയില്‍ കാട്ടുപോത്തിറങ്ങിയത് ജനങ്ങള്‍ക്ക് ഇടയില്‍ പരിഭ്രാന്തി പരത്തി. ജനവാസ കേന്ദ്രത്തില്‍ അപ്രതീക്ഷിതമായി കാട്ടുപോത്തിനെ കണ്ടതോടെ ജനങ്ങള്‍ ഭീതിയിലായി. മതിലുകള്‍ ചാടി ഓടി നടന്ന പോത്ത് പിന്നെ റോഡിലേക്കിറങ്ങി. വാഹനങ്ങളുടെ ശബ്ദം കേട്ട് ഭയന്ന പോത്ത് വീണ്ടും വീട്ടുപറമ്പുകളിലെത്തി. വിവരമറിഞ്ഞെത്തിയ വനപാലകര്‍ പോത്തിനെ പുല്ലുമുടി വനത്തിലേക്ക് കയറ്റിവിടുകയായിരുന്നു.
ഒരു മാസം മുന്‍പ് അടിച്ചില്ലി പൂലാനി മേഖലയിലാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. തുടര്‍ന്ന് കൊരട്ടിയില്‍ എത്തിയ കാട്ട് പോത്തിനെയാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നക്കുഴി മേഖലയില്‍ കണ്ടു തുടങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

Related News


ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
