
Wild elephant attack: റോഡിൽ നിന്നു വീട്ടുമുറ്റത്തേക്ക് പാഞ്ഞെത്തി, കാട്ടാന ഗൃഹനാഥനെ തൂക്കിയെറിഞ്ഞു; പരിക്ക് (വിഡിയോ)
ചാലക്കുടിയിൽ ബുധനാഴ്ച രാത്രി 10.15നാണ് ആക്രമണം

തൃശൂർ: റോഡ് മുറിച്ച് കടന്നെത്തിയ കാട്ടാന വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഗൃഹനാഥനെ തൂക്കി എറിഞ്ഞു. ചാലക്കുടിയിലാണ് സംഭവം.
കാട്ടാന ആക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റു. വെറ്റിലപ്പാറ 13ൽ ഇളപ്ലാശേരി വീട്ടിൽ ജിമ്മി സെബാസ്റ്റ്യനെ ആണ് ആന തുമ്പിക്കൈയിലെടുത്തു വലിച്ചെറിഞ്ഞത്.
ബുധനാഴ്ച രാത്രി 10.15ഓടെയാണ് സംഭവം. രാത്രി വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് ജമ്മി സെബാസ്റ്റ്യനെ ആന ആക്രമിച്ചത്. നിലവിളി കേട്ടെത്തിയവർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
ആന കാടുകയറിപ്പോയി. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ ജമ്മി സെബാസ്റ്റ്യൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


