അഫ്ഗാനെ എറിഞ്ഞു വീഴ്ത്തി നേപ്പാള്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ വന്‍ അട്ടിമറി!

പുരുഷ ടി20യില്‍ നേപ്പാളിന് 5 വിക്കറ്റ് ജയം

Nepal beat Afghanistan
Nepal beat Afghanistanx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :25 സെപ്റ്റംബർ 2026, 3:39 pm IST

നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ടി20 ക്രിക്കറ്റ് പോരാട്ടത്തില്‍ കരുത്തരായ അഫ്ഗാനിസ്ഥാനെ അട്ടിമറിച്ച് നേപ്പാള്‍! 5 വിക്കറ്റ് വിജയമാണ് നേപ്പാള്‍ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് മാത്രമാണ് നേടിയത്. നേപ്പാള്‍ 17.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് അടിച്ചെടുത്താണ് വിജയം സ്വന്തമാക്കിയത്.

34 റണ്‍സെടുത്ത സന്ദീപ് ജോറയാണ് നേപ്പാളിന്റെ ടോപ് സ്‌കോറര്‍. 33 റണ്‍സെടുത്ത രോഹിത് പോഡലും തിളങ്ങി. ക്യാപ്റ്റന്‍ ദീപേന്ദ്ര സിങ് അയ്‌രിയാണ് (15) രണ്ടക്കം കടന്ന മറ്റൊരാള്‍. മൂവരുടേയും അവസരോചിത ബാറ്റിങാണ് ടീമിന് അവിസ്മരണീയ വിജയം സമ്മാനിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ബാറ്റിങ് നിരയെ നേപ്പാള്‍ വെള്ളം കുടിപ്പിച്ചു. 4 ഓവറില്‍ 21 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ കുശാല്‍ ബുര്‍ടല്‍, 4 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത ലളിത് രാജ്ബന്‍ഷി എന്നിവരുടെ ബൗളിങാണ് അഫ്ഗാനെ അടിതെറ്റിച്ചത്.

30 വീതം റണ്‍സെടുത്ത ഫൈസല്‍ഖാന്‍ അഹമദ്‌സായ്, നജിബുല്ല സാദ്രാന്‍ എന്നിവര്‍ക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്. എട്ടാമനായി എത്തി പുറത്താകാതെ 17 റണ്‍സടിച്ച നന്‍ഗെയാലിയ ഖാന്‍ ആണ് സ്‌കോര്‍ 100 കടത്തിയത്.

News Now

Summary

Nepal sent a warning to the rest of the competition with a stunning five-wicket upset over Afghanistan, chasing down 103 with 14 balls to spare in their Asian Games Group A opener at Korogi Sports Park

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates