സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും ഉളളിടത്താണ് ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്.

പീരുമേട് ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം
Last Updated :20 January 2024, 9:21 am IST

News Now

തൊടുപുഴ:  ഇടുക്കി പീരുമേടില്‍ ജനവാസ മേഖലയില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം. ആറ് ദിവസം മുന്‍പ് എത്തിയ കാട്ടാനക്കൂട്ടം ഇതുവരെ കാട്ടിലേക്ക് മടങ്ങിയിട്ടില്ല. ഒരു കൊമ്പനും രണ്ട് പിടിയാനയുമാണ് സംഘത്തിലുള്ളത്.

ആനകളെ തുരത്താനുള്ള ശ്രമം ദ്രുതകര്‍മ്മസേന ആരംഭിച്ചു. ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. വന്‍തോതില്‍ കൃഷിനാശം വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും ഉളളിടത്താണ് ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. ശബരിമലയിലെ വനമേഖലയില്‍ നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടം വഴി തെറ്റിവന്നതാവാം എന്നാണ് വനംവകുപ്പിന്റെ നിഗമനം. 

നിലവിലെ സാഹചര്യത്തില്‍ പടക്കംപൊട്ടിച്ച് ആനയെ വിരട്ടി ഓടിക്കാനാകില്ല. ആനക്കൂട്ടം ജനവാസമേഖലയിലേക്ക് ചിതറി ഓടിയില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും. ശബരിമല വനമേഖലയിലേക്ക് കയറിപ്പോകാന്‍ പറ്റുന്ന സ്ഥലത്ത് എത്തിച്ച ശേഷം അവിടെ നിന്ന് വനത്തിലേക്ക് കയറ്റാനാണ് വനംവകുപ്പിന്റെ പദ്ധതി. ദേശീയപാതയോട് ചേര്‍ന്ന് ഈ ആനക്കൂട്ടം തമ്പടിച്ച സാഹചര്യത്തില്‍ അതെല്ലാം പരിഗണിച്ചുകൊണ്ട് ആനയെ കാടുകയറ്റാനുളള ശ്രമമാണ് വനം വകുപ്പ് നടത്തുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates