പ്രിയങ്കയെ നേരിടാൻ വയനാട്ടിൽ ഖുശ്ബു വരുമോ? ബിജെപിയുടെ അന്തിമപട്ടികയിൽ താരസുന്ദരിയും
യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയോട് എതിരിടാൻ താരത്തെ ഇറക്കാനാണ് ബിജെപി നീക്കം

കൽപ്പറ്റ: വയനാട് ലോകസഭ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ഖുശ്ബു എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയോട് എതിരിടാൻ താരത്തെ ഇറക്കാനാണ് ബിജെപി നീക്കം. ബിജെപിയുടെ അന്തിമപട്ടികയിൽ താരം ഇടംപിടിച്ചതായാണ് വിവരം.
തൃശൂരിന് സമാനമായ രീതിയിൽ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതിൽ സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ല എന്നാണ് ഒരു മാധ്യമത്തോട് ഖുശ്ബു പ്രതികരിച്ചത്. നാലുവർഷം മുൻപാണ് ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. നിലവിൽ ബിജെപി തമിഴ്നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവർത്തിക്കുന്നത്.
രാഹുൽ ഗാന്ധി മണ്ഡലമൊഴിഞ്ഞ സാഹചര്യത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയാണു കോൺഗ്രസിനായി മത്സരിക്കുന്നത്. സിപിഐ നേതാവ് സത്യൻ മൊകേരിയാണ് ഇടതു സ്ഥാനാർഥി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News
മഴക്കെടുതി നേരിടാൻ ഭരണകൂടം പൂർണ്ണസജ്ജം: വട്ടവടയിലുണ്ടായത് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനമെന്ന് മന്ത്രി അനൂപ് ജേക്കബ്

എന്റെ ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് ; കെണിയില്‍ വീഴരുത്, പണം നഷ്ടമാകുമെന്ന് പ്രിയങ്ക ഗാന്ധി
