രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസസ്ഥാനം ആവശ്യപ്പെട്ട് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍

കോവൂര്‍ കുഞ്ഞുമോന്‍/ഫെയ്‌സ്ബുക്ക്‌
Last Updated :20 January 2024, 8:43 am IST

News Now


കൊല്ലം: രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസസ്ഥാനം ആവശ്യപ്പെട്ട് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍. തുടര്‍ച്ചയായി അഞ്ചാം തവണയും ജയിച്ചെത്തിയ തനിക്ക് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തു നല്‍കാനാണ് കുഞ്ഞുമോന്റെ നീക്കം. 

തന്നെ മന്ത്രിയാക്കുന്നത് യുഡിഎഫിലുള്ള ആര്‍എസ്പി അണികളെ എല്‍ഡിഎഫിലേക്ക് എത്തിക്കാന്‍ സഹായകമാകുമെന്നും ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടി നേതാവായ കുഞ്ഞുമോന്‍ പറയുന്നു. 

താന്‍ ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിന്നത് കണക്കിലെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സഹോദരനായ ഉല്ലാസ് കോവൂരായിരുന്നു ഇത്തവണ കുഞ്ഞുമോന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. 2790വോട്ടിനാണ് കുഞ്ഞുമോന്‍ മണ്ഡലം നിലനിര്‍ത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates