ചെറുകിട കച്ചവടക്കാര്‍ക്ക് ആവശ്യമുള്ള കഞ്ചാവ് എത്തിച്ചു കൊടുക്കലാണ് ഇവര്‍ ചെയ്തിരുന്നത്

അറസ്റ്റിലായ കമറൂന്നിസ
Last Updated :20 January 2024, 8:50 am IST

News Now

കോഴിക്കോട്: മൂന്നുകിലോ കഞ്ചാവുമായി യുവതി പിടിയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശിനി കമറുന്നീസയെയാണ് കുന്ദമംഗലം എക്‌സൈസ് അറസ്റ്റ് ചെയ്തത്. കുന്ദമംഗലം-  കോട്ടാം പറമ്പ് - മുണ്ടിക്കല്‍ താഴം എന്നീ ഭാഗങ്ങളില്‍ കുന്ദമംഗലം എക്‌സൈസും  കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് യുവതി പിടിയിലായത്. 

കോഴിക്കോട് - കുന്ദമംഗലം ഭാഗങ്ങളിലെ മയക്ക് മരുന്ന വില്‍പ്പന ശൃംഖലയിലെ പ്രധാന കണ്ണിയാണ് യുവതിയെന്ന് എക്‌സൈസ് പറഞ്ഞു. ചെറുകിട കച്ചവടക്കാര്‍ക്ക് ആവശ്യമുള്ള കഞ്ചാവ് എത്തിച്ചു കൊടുക്കലാണ് ഇവര്‍ ചെയ്തിരുന്നത്. കമറുന്നീസ മുമ്പ് ലഹരി കേസില്‍ 8 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതാണ്. 

പ്രധാനമായും കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates