അക്രമത്തിനിടെ യുവതി ഓട്ടോയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :22 January 2024, 7:49 pm IST

News Now

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. ഓട്ടോ ഡ്രൈവറായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെയാണ് പൊലീസ് പിടികൂടിയത്. അട്ടക്കുളങ്ങരയില്‍ നിന്ന് വീട്ടിലേക്ക് പോവാന്‍ ഓട്ടോ വിളിച്ച യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 

വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂരകൃത്യം. യുവതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞു. 

അക്രമത്തിനിടെ യുവതി ഓട്ടോയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മറ്റൊരു ഓട്ടോയില്‍ വീട്ടിലെത്തിയ ശേഷം ചികില്‍സ തേടുകയായിരുന്നു. പരിചയമുള്ള ഓട്ടോ എന്ന നിലക്കാണ് വീട്ടിലേക്ക് പോകാന്‍ യുവതി ഇയാളെ വിളിച്ചത്. പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പോര്‍ട്‌പൊലീസ് കേസെടുത്തു. പോക്‌സോ ഉള്‍പ്പെടെ ഒമ്പത് കേസുകളില്‍ പ്രതിയാണ് ജിജാസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates