ഭര്‍ത്താവിനെതിരെ പരാതി നല്‍കി; നടപടി ഉണ്ടായില്ല; പൊലീസ് സ്റ്റേഷന് മുന്നില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം

പരവൂര്‍  സ്വദേശിനി ഷംനയാണ് പൊലീസ് സ്‌റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

കൊല്ലം: പരവൂര്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം. പരവൂര്‍  സ്വദേശിനി ഷംനയാണ് പൊലീസ് സ്‌റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഷംന ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് നടപടി എടുത്തില്ലെന്നാരോപിച്ചാണ് പരവൂര്‍ സ്വദേശിനി ഷംന സ്‌റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ചത്. 

ഇന്ന് രാവിലെയായിരുന്നു സംഭവം. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെളിവില്ലാത്തതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകിയതെന്നാണ് പൊലീസ് പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now