തിരുവനന്തപുരം സ്വദേശി ഇന്ദിര ആണ് മരിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST

News Now

തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ മരുമകൻ പിടിച്ചു തള്ളിയ 45-കാരി തലയിടിച്ച് വീണ് മരിച്ചു.  വെമ്പായം ചിറത്തലയ്ക്കൽ സ്വദേശി ഇന്ദിര ആണ് മരിച്ചത്. ഇന്ദിരയുടെ മകളുടെ ഭർത്താവ് വെഞ്ഞാറംമൂട് സ്വദേശി സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. 

സുനിലും ഇന്ദിരയുടെ മകൾ നീതുവും ഒരു വർഷത്തോളമായി വേർപിരിഞ്ഞാണ് താമസം. ഇന്ദിരയ്ക്കൊപ്പമാണ് നീതുവും ഇവരുടെ രണ്ട് കുട്ടികളും താമസിച്ചിരുന്നത്. കുട്ടികളെ കാണാൻ സുനിൽ പതിവായി ഇവിടെ എത്താറുണ്ട്. രണ്ടാഴ്ച മുമ്പ് സുനിൽ കുട്ടികളെ ഇവിടെനിന്ന് സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. ഇന്ന് വൈകുന്നേരത്തോടെ കുട്ടികൾക്ക് സുഖമില്ലെന്നും നീതുവിനെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് സുനിൽ എത്തി. സുനിലും നീതുവിന്റെ സഹോദരൻ നീതിഷുമായി തർക്കമുണ്ടായി. ഇതിനിടെ സുനിൽ ഇന്ദിരയെ പിടിച്ചു തള്ളി. 

തലയിടിച്ച് വീണ ഇന്ദിരയെ മകനും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates