വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു

എടവണ്ണ കിഴക്കേ ചാത്തല്ലൂരിലാണ് കാട്ടാന ആക്രമണമുണ്ടായത്

Kalyani
Kalyani
Edited by :jayakumarna
Last Updated :21 ഓഗസ്റ്റ് 2025, 5:24 pm IST

മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. എടവണ്ണ കിഴക്കേ ചാത്തല്ലൂരിലാണ് കാട്ടാന ആക്രമണമുണ്ടായത്.

രാവിലെ 10.30ന് കമ്പിക്കയത്താണ് സംഭവം. കല്യാണിയുടെ വീടിന് സമീപത്തുവച്ചാണ് ആക്രമണം ഉണ്ടായത്. വീട്ടിലേക്കുള്ള വെള്ളം ശേഖരിക്കാൻ പോയപ്പോൾ കാട്ടാന ആക്രമണത്തിനിരയാകുകയായിരുന്നു.

പ്രദേശത്ത് ആനശല്യം ഉള്ളതിനാൽ വനപാലകർ ആനയെ വനത്തിലേക്ക് കയറ്റാൻ എത്തിയിരുന്നു. ഇതിനിടെ, വനപാലകർ തുരത്തിയ ആന കല്യാണിയെ ആക്രമിച്ചതാകാമെന്നാണു കരുതുന്നത്.

News Now

Summary

Woman killed in wild elephant attack in Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates