അപമര്യാദയായി പെരുമാറിയെന്ന വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവ് ജെ അഭിജിത്തിനെ സിപിഎം സസ്‌പെന്റ് ചെയ്തു

ആനാവൂർ നാ​ഗപ്പൻ, അഭിജിത്ത്
Last Updated :20 January 2024, 9:10 am IST

News Now


തിരുവനന്തപുരം: അപമര്യാദയായി പെരുമാറിയെന്ന വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവ് ജെ അഭിജിത്തിനെ സിപിഎം സസ്‌പെന്റ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്റ് ചെയ്തത്.  സിപിഎം നേമം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമാണ് അഭിജിത്ത്. എസ്എഫ്‌ഐ നേതാവായി തുടരാന്‍ ആനാവൂര്‍ നാഗപ്പന്റെ നിര്‍ദേശപ്രകാരം യഥാര്‍ത്ഥ പ്രായം മറച്ചുവെച്ചെന്ന അഭിജിത്തിന്റെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അഭിജിത്തിനെ സസ്‌പെന്റ് ചെയ്തത്. 

നേമം ലോക്കല്‍ കമ്മിറ്റിയിലെ അംഗമാണ് അഭിജിത്തിന് എതിരെ മോശമായി പെരുമാറിയെന്ന് ആരോപിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. നേരത്തെ, ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്ത ശേഷം ബാറില്‍ പോയി മദ്യപിച്ചതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, അഭിജിത്തിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. 

തന്റെ കയ്യില്‍ പല പ്രായത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും ആനാവൂര്‍ നാഗപ്പന്റെ നിര്‍ദേശപ്രകാരമാണ് യഥാര്‍ത്ഥ പ്രായം മറച്ചുവച്ചതെന്നും അഭിജിത്ത് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. '26 വരെയേ എസ്എഫ്‌ഐയില്‍ നില്‍ക്കാന്‍ പറ്റൂ. ഈ വര്‍ഷം എനിക്ക് 30 ആയി. ഞാന്‍ 1992 ലാണ് ജനിച്ചത്. 92, 94, 95, 96 ഈ വര്‍ഷങ്ങളിലെ എല്ലാം സര്‍ട്ടിഫിക്കറ്റുകളുണ്ട്. ആരു ചോദിച്ചാലും 26 ആയെന്നു പറയാന്‍ നാഗപ്പന്‍ സഖാവ് പറഞ്ഞു. പ്രദീപ് സാറും അങ്ങനെ പറയാന്‍ പറഞ്ഞു. നിങ്ങളെയൊക്കെ ഒഴിവാക്കിലായും എനിക്ക് നിന്നല്ലേ പറ്റൂ. പണ്ടത്തെപ്പോലെ വെട്ടാനൊന്നും ആരുമില്ലാത്തതു കൊണ്ട് നല്ല സുഖമാണ്. എന്നാലും വെട്ടിക്കളിക്കാന്‍ ആരുമില്ലാത്തതിനാല്‍ മനസ് മടുപ്പിക്കുന്നുണ്ട്. ആരെങ്കിലും വേണം വെട്ടിക്കളിക്കാനൊക്കെ' അഭിജിത്തിന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates