കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു

മകനും ഭാര്യയും പുറത്തുപോയ സമയത്തായിരുന്നു വീട്ടിൽ തീപിടിത്തമുണ്ടായത്.

Fire
തീപിടിത്തമുണ്ടായ വീട്ടിൽ തടിച്ചു കൂടിയ നാട്ടുകാർടെലിവിഷൻ ദൃശ്യം
Last Updated :22 February 2025, 9:23 pm IST
Edited by :Hima Prakash

കോ​ഴി​ക്കോ​ട്: വടകരയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു. വില്യാ​പ്പ​ള്ളി സ്വദേശിനി നാരായണി (80) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. തീ​പ​ട​ർ​ന്ന സ​മ​യം ഇ​വ​ർ വീ​ട്ടി​ൽ ഒ​റ്റ​ക്കാ​യി​രു​ന്നു. മകനും ഭാര്യയും പുറത്തുപോയ സമയത്തായിരുന്നു വീട്ടിൽ തീപിടിത്തമുണ്ടായത്.

വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികളെത്തിയത്. അ​ഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now