
6 വര്‍ഷം പ്രണയം, മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹ നിശ്ചയം, ചോദ്യം ചെയ്തപ്പോള്‍ അസഭ്യം, വൃന്ദയുടെ ആത്മഹത്യയില്‍ സൈനികന്‍ അറസ്റ്റില്‍
യുവതിയുടെ ആത്മഹത്യയില്‍ കാമുകനായ സൈനികന്‍ അറസ്റ്റില്‍

കൊട്ടാരക്കര: യുവതിയുടെ ആത്മഹത്യയില്‍ കാമുകനായ സൈനികന്‍ അറസ്റ്റില്‍. കോട്ടാത്തല സ്വദേശിനി വല്ലം പത്തടി വിദ്യാ ഭവനില്‍ ശ്രീലതയുടെ മകള്‍ വൃന്ദാ രാജി(24)ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കാമുകനായിരുന്ന സൈനികന്‍ കോട്ടാത്തല സരിഗ ജങ്ഷനില്‍ കൃഷ്ണാഞ്ജലിയില്‍ അനുകൃഷ്ണനെ (27) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന വൃന്ദ കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണ് മരിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പും ഡയറിയും കണ്ടെത്തിയിരുന്നു.
പെണ്‍കുട്ടിയുമായി അനു ആറു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും പല തവണ ഒരുമിച്ച് യാത്ര ചെയ്തിരുന്നതായും പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും പറയുന്നു. എന്നാല്‍ ഒരാഴ്ച മുന്‍പ് മറ്റൊരു പെണ്‍കുട്ടിയുമായി അനു കൃഷ്ണന്റെ വിവാഹം നിശ്ചയം നടത്തുകയും ചെയ്തു. അതിനെക്കുറിച്ച് പെണ്‍കുട്ടി ചോദിച്ചപ്പോള്‍ വാട്‌സാപ്പ് മെസജിലൂടെ അസഭ്യം പറയുകയും അപമാനിക്കുകയും ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തതായി പറയുന്നു.
അനു കൃഷ്ണനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചു. ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്നും പെണ്‍കുട്ടിയെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മെസേജുകളും തുടര്‍ച്ചയായി പെണ്‍കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരണ നല്‍കുന്ന മെസജുകളും പൊലീസ് റിക്കവര്‍ ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ മകളുടെ വിവാഹ പന്തലില്‍ അച്ഛന്റെ മൃതദേഹം; വിങ്ങിപ്പൊട്ടി നാട്, രാജന്റെ സംസ്കാരം നടത്തി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Related News


'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്
