കൊച്ചിയിൽ സ്ത്രീകളുടെ നേർക്ക് അശ്ലീല ചേഷ്ടകൾ കാണിച്ച് യുവാവ്, ലക്ഷ്യം പ്രാങ്ക് വിഡിയോ ചിത്രീകരണം; അറസ്റ്റ് 

'ഡിസ്റ്റർബിങ് ദി ഫീമെയിൽസ് -കേരള പ്രാങ്ക്' എന്ന പേരിൽ യൂട്യൂബ് ചാനലിൽ വിഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:47 am IST

കൊച്ചി: പ്രാങ്ക് വിഡിയോ ചിത്രീകരിക്കാനായി പൊതുവഴിയിൽ സ്ത്രീകൾക്കു നേരേ അശ്ലീല ചേഷ്ടകൾ കാണിച്ചതിന് യുവാവ് അറസ്റ്റിൽ. എറണാകുളം ചിറ്റൂർ റോഡ് സ്വദേശി ആകാശ് സൈമൺ മോഹൻ (26) ആണ് അറസ്റ്റിലായത്. എറണാകുളത്ത് വിവിധ ഭാഗങ്ങളിൽനിന്ന് ഇയാൾ വിഡിയോ ചിത്രീകരിച്ചിട്ടുണ്ട്. 

 സ്ത്രീകളെ ശല്യപ്പെടുത്തുംവിധം അശ്ലീല ചേഷ്ടകൾ കാണിക്കുകയും അടുത്തുചെന്ന് അരോചകമായി സംസാരിക്കുകയുമാണ് ഇയാള്‍ വിഡിയോയ്ക്കായി ചെയ്യുന്നത്. സ്ത്രീകളുടെ പ്രതികരണം സുഹൃത്തുക്കൾ മറഞ്ഞുനിന്ന് വിഡിയോയിലാക്കും.

'ഡിസ്റ്റർബിങ് ദി ഫീമെയിൽസ് -കേരള പ്രാങ്ക്' എന്ന പേരിൽ യൂട്യൂബ് ചാനലിൽ വിഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇതിനോടകം രണ്ട് വിഡിയോകൾ ഈ പേരിൽ പുറത്തുവിട്ടു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പ്രാങ്ക് വീഡിയോ പിടിച്ച് പങ്കുവയ്ക്കുകയാണ് ആകാശ് സൈമൺ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now