ലഹരിയുടെ 'കിക്കി'ല്‍ ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം; രണ്ടു മണിക്കൂറോളം ഭീകരാന്തരീക്ഷം;   പൊലീസെത്തി കീഴ്‌പ്പെടുത്തി 

യുവാവ് ഡോക്ടര്‍മാരെയും നഴ്‌സുമാരും അടക്കമുള്ള ആശുപത്രി ജീവനക്കാരെയും ആക്രമിക്കാനൊരുങ്ങി

അക്രമം നടത്തിയ യുവാവിനെ പൊലീസ് കെട്ടിയിട്ടപ്പോൾ/ ടിവി ദൃശ്യം
Last Updated :20 January 2024, 9:25 am IST
Edited by :migrator

കൊച്ചി: ലഹരി ഉപയോഗിച്ച് ആശുപത്രിയില്‍ പരാക്രമം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇതരസംസ്ഥാനക്കാരനായ യുവാവ് ആണ് ആശുപത്രിയില്‍ അക്രമം നടത്തിയത്. 

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. യുവാവ് ഡോക്ടര്‍മാരെയും നഴ്‌സുമാരും അടക്കമുള്ള ആശുപത്രി ജീവനക്കാരെയും ആക്രമിക്കാനൊരുങ്ങി. തുടര്‍ന്ന് തൃപ്പൂണിത്തുറ പൊലീസ് എത്തിയാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ മാളിലെ ജീവനക്കാരനാണ് ഇയാളെന്നാണ് വിവരം.  

മരടില്‍ ഒരാള്‍ റോഡില്‍ ചോരവാര്‍ന്ന കിടപ്പുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോള്‍ അയാള്‍ ബോധരഹിതനായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ബോധം വന്ന ഇയാള്‍ അക്രമാസക്തനാകുകയായിരുന്നു. 

ആശുപത്രിയിലെ സാധനങ്ങൾ ഇയാൾ അടിച്ചു തകർത്തു. പ്രസവ വാർഡിൽ ചെന്നും ഇയാൾ അക്രമം നടത്താനൊരുങ്ങി. തുടർന്ന് ആശുപത്രി ജീവനക്കാർ തൃപ്പൂണിത്തുറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മറ്റുള്ളവരുടെ സഹായത്തോടെ യുവാവിനെ കീഴ്പ്പെടുത്തി കയ്യും കാലും കെട്ടിയാണ് ചികിത്സയ്ക്ക് വിധേയനാക്കിയത്. പിന്നീട് ഇയാളെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now