ബൈക്കിടിച്ച് റോഡിൽ വീണ യുവാവ് ആംബുലൻസ് ശരീരത്തിലൂടെ കയറിയിറങ്ങി മരിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ

വെമ്പായം ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന ബൈക്ക് യുവാവിനെ ഇടിക്കുകയായിരുന്നു.

Accident
ടെലിവിഷൻ ദൃശ്യം
Edited by :Hima Prakash
Last Updated :21 ജൂലൈ 2024, 9:38 pm IST

തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ ആംബുലൻസ് കയറിയിറങ്ങി. അപകടത്തിൽ തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തു (23) തൽക്ഷണം മരിച്ചു. ഈഞ്ചയ്ക്കല്‍- കല്ലുമ്മൂട് ബൈപ്പാസില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നിലായിരുന്നു അപകടം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെമ്പായം ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന ബൈക്ക് യുവാവിനെ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ അനന്തുവിന്‍റെ ശരീരത്തിലൂടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് കയറിയിറങ്ങുകയായിരുന്നു. സംഭവത്തിൽ ആംബുലൻസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now