ആലപ്പുഴയില്‍ കായലില്‍ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

കരുമാടി ഇരുപതില്‍ചിറ വീട്ടില്‍ ജോജി അലക്‌സ് (30) ആണ് മരിച്ചത്

ജോജി അലക്‌സ്
Last Updated :31 March 2024, 9:22 pm IST
Edited by :athira.v.augustine

ആലപ്പുഴ: അമ്പലപ്പുഴ കഞ്ഞിപ്പാടം തുരുത്തിച്ചിറ പൂക്കൈത കായലില്‍ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കരുമാടി ഇരുപതില്‍ചിറ വീട്ടില്‍ ജോജി അലക്‌സ് (30) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. മാതൃ സഹോദരിയുടെ കഞ്ഞിപ്പാടത്തുള്ള വീട്ടിലെത്തിയതായിരുന്നു.

നീന്തുന്നതിനിടെ യുവാവിന് അപസ്മാരമുണ്ടായെന്നാണ് കരുതുന്നത്. ഫയര്‍ഫോഴ്സും അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ വൈകിട്ട് നാലോടെ മൃതദേഹം കണ്ടെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now