
തലശേരി സ്റ്റേഡിയത്തില്‍ പന്തല്‍ ജോലിക്കെത്തിയ യുവാവ് ജലസംഭരണിയില്‍ വീണ് മരിച്ചനിലയിൽ; ദുരൂഹത, അന്വേഷണം
തലശേരി സ്റ്റേഡിയത്തില്‍ പന്തല്‍ ജോലിക്കെത്തിയ യുവാവ് മൂടിയില്ലാത്ത ജലസംഭരണിയില്‍ വീണ് മരിച്ചനിലയിൽ

കണ്ണൂര്‍: തലശേരി സ്റ്റേഡിയത്തില്‍ പന്തല്‍ ജോലിക്കെത്തിയ യുവാവ് മൂടിയില്ലാത്ത ജലസംഭരണിയില്‍ വീണ് മരിച്ചനിലയിൽ. പാനൂര്‍ പാറാട് നൂഞ്ഞമ്പ്രം സജിന്‍ കുമാര്‍ (24) ആണ് മരിച്ചത്.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. സ്റ്റേഡിയത്തില്‍ സുരക്ഷയുടെ ഭാഗമായി ഒരുക്കിയിരുന്ന ജലസംഭരണിയിലാണ് യുവാവ് വീണത്. സജിന്‍ കുമാറിനെ കാണാതെ കൂടയുള്ളവര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ജലസംഭരണിയില്‍ വീണനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
മരണകാരണം വ്യക്തമായിട്ടില്ല. ജലസംഭരണിയിലേക്ക് തെന്നിവീണതാണോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. സാധാരണയായി ജലസംഭരണിയുടെ പരിസരത്തേയ്ക്ക് ആളുകള്‍ പോകുന്നത് കുറവാണ്. എങ്ങനെയാണ് സജിന്‍ കുമാര്‍ ഇവിടെ എത്തിയത് എന്നതടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി
'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

Related News

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം
