
News Now
സ്വപ്നങ്ങൾക്കനുസരിച്ച് ജീവിക്കുന്നതാണ് ഏറ്റവും വലിയ സാഹസികത : ഓപ്ര വിൻഫ്രി
അമേരിക്കന് കേന്ദ്രബാങ്ക് പലിശനിരക്ക് വര്ധിപ്പിക്കുന്നതില് അനിശ്ചിതത്വം; സ്വര്ണവിലയില് നേരിയ വര്ധന

സ്വകാര്യ അധ്യാപകര്ക്കും ഇനി സെന്സസ് ഡ്യൂട്ടി; ചട്ടങ്ങളില് ഭേദഗതിവരുത്തി കേന്ദ്രം

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; മധുര-ഗുരുവായൂര് എക്സ്പ്രസില് ഇനി കാഴ്ചകള് കൂടുതല് മനോഹരം

തിരുവനന്തപുരം: ബസ്സിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു. നഗരൂർ കടവിള പുല്ലുതോട്ടം വിശാൽ വിലാസത്തിൽ ദേവരാജ് (39) ആണ് മരിച്ചത്. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച് സ്വകാര്യ ബസ്സിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
കിളിമാനൂർ - ആലംകോട് റോഡിൽ കടവിളയിൽ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു അപകടം. ദേവരാജും ഭാര്യയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്നു. ബസിൽനിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് ദേവരാജ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു.
ഉടനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ നഗരൂർ പൊലീസ് കേസെടുത്തു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


