
ബത്തേരിയില്‍ യുവാവ് പറമ്പില്‍ മരിച്ച നിലയില്‍; കാട്ടാന ആക്രമണമെന്ന് സംശയം
കൃഷിയിടത്തില്‍ കടന്ന കാട്ടാനയെ തുരത്താന്‍ പോയതാണ് രാജീവ് എന്നാണ് വിവരം

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ യുവാവിനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബത്തേരി വടക്കനാട് സ്വദേശി രാജീവ് ആണ് മരിച്ചത്. കാട്ടാന ആക്രമണമാണെന്നാണ് സംശയം.
കൃഷിയിടത്തില്‍ കടന്ന കാട്ടാനയെ തുരത്താന്‍ പോയതാണ് രാജീവ് എന്നാണ് വിവരം. രാത്രി 9.30 ഓടെയാണ് രാജീവ് വീട്ടില്‍ നിന്നും പോയത്. എന്നാല്‍ 12 മണിയായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
രാജീവ് മരിച്ചു കിടന്ന സ്ഥലത്ത് കാട്ടാനയുടെ കാല്‍പ്പാടുകളുണ്ട്. ഒറ്റയ്ക്കായിരുന്നു രാജീവ് പോയതെന്നാണ് വിവരം. പ്രദേശത്ത് കാട്ടാനയുടെ ചിന്നംവിളി കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
A young man was found dead in a field in Sultan Bathery, Wayanad.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




