
News Now
മഹാനവമി, വിജയദശമി ദിവസങ്ങളില് തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്ശനത്തിനെത്തും

ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ട്

Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി : പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കറുകുറ്റി തൈക്കാട് വീട്ടില് പരേതനായ കൃഷ്ണന്റെ മകള് ബിന്ദു (38) ആണ് മരിച്ചത്. ഒപ്പം പൊള്ളലേറ്റ പുരുഷ സുഹൃത്ത് ആശുപത്രിയിലാണ്.
ബിന്ദുവിനോടൊപ്പം പൊള്ളലേറ്റ അങ്കമാലി സ്വദേശി മിഥുന് (39) എറണാകുളം മെഡിക്കല് സെന്റര് ആശുപത്രിയില് ചികിത്സയിലാണ്. ഈ മാസം ആറിനാണ് ഇരുവര്ക്കും പൊള്ളലേറ്റത്. ബിന്ദു തൃശൂര് മെഡിക്കല് കോളേജ് ആശുപത്രിയില് ചികില്സയിലായിരുന്നു.
കോക്കുന്നിലെ വാടകവീട്ടില് വെച്ചാണ് ബിന്ദുവിനും മിഥുനും പൊള്ളലേറ്റത്. അടുപ്പില്നിന്ന് തീ പടര്ന്നതാണെന്നാണ് ബിന്ദു മൊഴി നല്കിയത്. എന്നാല്, മിഥുനെ ഭീഷണിപ്പെടുത്താനായി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ലാമ്പ് തെളിച്ചപ്പോള് അബദ്ധത്തില് തീ പടര്ന്നതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ബിന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് തനിക്കും പൊള്ളലേറ്റതെന്നാണ് മിഥുന് പറഞ്ഞിട്ടുള്ളത്. മിഥുനാണ് ബിന്ദുവിനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്, ബിന്ദുവിനെ ആശുപത്രിയിലെത്തിച്ചശേഷം മിഥുന് മുങ്ങി. ബിന്ദുവിനെ പിന്നീട് തൃശ്ശൂര് മെഡിക്കല് കോളേജിലേക്ക് മാറ്റുകയായിരുന്നു.
ബിന്ദുവിന്റെ ഭര്ത്താവ് ഏതാനും വര്ഷം മുമ്പ് അപകടത്തില് മരിച്ചു. പിന്നീടാണ് മിഥുനുമായി അടുപ്പത്തിലായത്. ബിന്ദുവിന് രണ്ട് മക്കളുണ്ട്. മിഥുന് ഭാര്യയും മക്കളുമുണ്ട്. പൊള്ളലേറ്റ സംഭവത്തില് ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


