
ഫോണ്‍ വിളിച്ച് നിരന്തരശല്യം; ഭര്‍ത്താവ് ചോദ്യം ചെയ്തു: യുവതിയെ വീട്ടില്‍ കയറി ആക്രമിച്ചു
യുവതിയുടെ ഭര്‍ത്താവ് ഇത് ചോദ്യം ചെയ്യുകയും ജിജോയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു
കൊല്ലം: കത്തിയുമായി വീട്ടിലെത്തി യുവതിയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കിഴക്കേനടയിലാണ് സംഭവം. 27കാരനായ കൊടുവിള സ്വദേശി ജിജോ ആണ് അറസ്റ്റിലായത്. യുവതിയെ പ്രതി നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഇത് ചോദ്യം ചെയ്യുകയും ജിജോയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
ഇതില്‍ പ്രകോപിതനായി ചൊവ്വാഴ്ച രാത്രി കത്തിയുമായി എത്തിയ യുവാവ് യുവതിയെ ആക്രമിക്കുകയായിരുന്നു. ജിജോയുടെ ആക്രമണം തടയാനുള്ള ശ്രമത്തിനിടെ യുവതിയുടെ അച്ഛനും പരിക്കേറ്റിരുന്നു. കിഴക്കേ കല്ലട എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ജിജോ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

പറയാന്‍ മടിക്കേണ്ട, തുറന്നു പറയാം; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ 'സ്പീക്ക് അപ്പ്'; അജിത ബീഗം ഐപിഎസിന് ചുമതല

Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

പൃഥ്വിരാജ്, പാർവതി, സൂരി... ഒടിടിയിൽ ഇത്തവണ ആര് സ്കോർ ചെയ്യും ?; ഈ ആഴ്ചയിലെ റിലീസുകളിതാ



