വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് വിദേശത്തേക്കു കടന്നു; നാലു വര്‍ഷത്തിനു ശേഷം വിമാനത്താവളത്തില്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് വിദേശത്തേക്ക് കടന്നയാളെ നാലുവര്‍ഷത്തിനുശേഷം പൊലീസ് അറസ്റ്റ്ചെയ്തു

ഷെഫീര്‍
Last Updated :20 January 2024, 8:58 am IST

തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് വിദേശ
ത്തേക്ക് കടന്നയാളെ നാലുവര്‍ഷത്തിനുശേഷം പൊലീസ് അറസ്റ്റ്
ചെയ്തു. എറിയാട് പേബസാര്‍ സ്വദേശി ഷെഫീറിനെയാണ് കൊടു
ങ്ങല്ലൂര്‍ എസ്എ സൂരജും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ക്കെതിരെ
പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ചൊവ്വാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ
പ്പോഴായിരുന്നു അറസ്റ്റ്. 

എ.എസ്.ഐമാരായ സജയന്‍, ഉല്ലാസ് പൂക്കോട്ട്, സീനിയര്‍ സി.പി.ഒ.മാരായ ലാല്‍ജി, സുനില്‍, ഗോപകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
 

News Now