
News Now
32 ദിവസം കാലാവധി; 202 രൂപ പ്ലാനുമായി ബിഎസ്എന്‍എല്‍, അറിയാം ഓഫറുകള്‍

'ഷറഫേ, ഫ്രീയാകുമ്പോള്‍ ഒന്ന് വിളിക്ക്; കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല'; ഒമര്‍ ലുലു പറയുന്നു

പവര്‍കട്ട് സമയത്ത് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഫ്യൂസ് ഊരിയ ആള് പിടിയില്‍; അറസ്റ്റിലായത് പൂനെയില്‍ നിന്ന്

'ഷംസീറിനെ സെക്രട്ടറിയാക്കണമായിരുന്നു'; കെകെ രാഗേഷിന് രൂക്ഷ വിമർശനം; പിപി ദിവ്യയെ തിരിച്ചുകൊണ്ടുവരാൻ നിർദ്ദേശം ഉയർന്നേക്കും
കൊച്ചി: കഞ്ചാവ് കടത്തിയ കേസിൽ അറസ്റ്റിലായി ജയിലിൽ നിന്നും പുറത്തിറങ്ങിയ ആൾ വീണ്ടും കഞ്ചാവുമായി പിടിയിൽ. വടുതല സ്വദേശി പോഴമംഗലം വീട്ടില്‍ ജിബിന്‍ ജോണിയെ (35)യാണ് എക്സൈസ് പിടികൂടിയത്. വടുതല പാലം റോഡിന് സമീപത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒന്‍പത് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
കഞ്ചാവ് കൈമാറാന്‍ ഇടനിലക്കാരനെ കാത്തുനില്‍ക്കുമ്പോഴായിരുന്നു ഇയാൾ പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും 1.2 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ലഹരി ഉപയോഗിച്ച അവസ്ഥയിലായിരുന്ന ഇയാള്‍ എക്സൈസ് സംഘത്തിന് നേരെ അക്രമാസക്തനാകുകയും ചെയ്തു. കഞ്ചാവുപൊതി വലിച്ചെറിഞ്ഞ് ഓടാന്‍ ശ്രമിച്ചെങ്കിലും എക്സൈസ് പിന്തുടര്ന്ന് പിടികൂടി.
തുടര്‍ന്ന് പ്രതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി. തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലിലാണ് താമസ സ്ഥലത്തോടു ചേര്‍ന്ന് ചതുപ്പില്‍ കുഴിച്ചിട്ട നിലയില്‍ എട്ട് കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. നേരത്തെ 10 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് അറസ്റ്റിലായി ജയിലിൽ കഴിഞ്ഞത്.
Summary
A man who was released from prison after being arrested for smuggling ganja was caught again with cannabis.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




