പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 202 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു

BSNL Plan
BSNL PlanSource by : ഫയൽ
Last Updated :19 October 2026, 1:03 pm IST
Guest Author :Dhanoj AM

News Now

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 202 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 32 ദിവസത്തെ സേവന കാലാവധിയുള്ള ഈ പ്ലാനില്‍ അഞ്ചു ജിബി ഹൈ സ്പീഡ് ഡാറ്റയും 300 മിനിറ്റ്‌സ് വോയ്‌സ് കോളുകളുമാണ് ഓഫര്‍ ആയി വരുന്നത്.

കുറഞ്ഞ ഉപയോഗം മാത്രം ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ചെലവ് കുറഞ്ഞ ഈ പ്രീപെയ്ഡ് പ്ലാന്‍. ഈ പുതിയ റീച്ചാര്‍ജില്‍ 100 എസ്എംഎസ് ആനുകൂല്യവും ഇന്‍ഷുറന്‍സ് സൗകര്യങ്ങളും വോയ്‌സ് വൗച്ചറും ഉള്‍പ്പെടുന്നുണ്ട്. ഈ പ്ലാന്‍ ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക വെബ് സൈറ്റിലും ബിഎസ്എന്‍എല്‍ സെല്‍ കെയര്‍ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.

അനുവദിച്ചിട്ടുള്ള ഡാറ്റ തീര്‍ന്നുകഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗം 40kbps ആയി കുറയും. എന്നാല്‍ പ്ലാനില്‍ ഇന്‍ഷുറന്‍സ് കവറേജും നിബന്ധനകളും വ്യക്തമായി നല്‍കിയിട്ടില്ല. രണ്ടാമതൊരു സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കോ അല്ലെങ്കില്‍ കോളിങും ഡാറ്റയും വളരെ കുറച്ചുമാത്രം ആവശ്യമുള്ളവര്‍ക്കും ഈ പ്ലാന്‍ തെരഞ്ഞെടുക്കാവുന്നതാണ്.

Summary

BSNL launches 202 prepaid plan with 5GB data and 32-day validity

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates