യുവാവിനെ കമ്പി വടി കൊണ്ടു അടിച്ച് കൊന്നു, മൃതദേഹം പുഴയിൽ തള്ളി; 6 പേർ പിടിയിൽ

മദ്യപാനത്തിനിടെയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു, സംഭവം ചെറുതുരുത്തിയിൽ

Youth beaten to death
സൈനുൽ ആബിദ്ടെലിവിഷന്‍ ദൃശ്യം
Edited by :renjith.k
Last Updated :25 ഡിസംബർ 2024, 7:09 pm IST

തൃശൂർ: യുവാവിനെ അടിച്ചു കൊന്നു മൃതദേഹം പുഴയിൽ ഉപേക്ഷിച്ച സംഭവത്തിൽ ആറ് പേർ പിടിയിൽ. ചെറുതുരുത്തിയിലാണ് ദാരുണ കൊലപാതകം. നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് മരിച്ചത്. മദ്യാപനത്തിനിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം.

യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. പിന്നാലെയാണ് ആറ് പ്രതികളേയും അറസ്റ്റ് ചെയ്തത്.

സൈനുൽ ആബിദിനെ പ്രതികൾ കമ്പി വടി കൊണ്ടു തലയ്ക്കടിച്ച് പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതികൾ സംഘം ചേർന്നാണ് യുവാവിനെ ആക്രമിച്ചത്. മരിച്ച സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയാണ്. ലഹരിക്കടത്തിലും ഇയാൾ നേരത്തെ പിടിയിലായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now