
News Now
ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍

ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

കണ്ണൂര്‍: പ്രതിഷേധ പ്രകടനമെന്ന പേരില്‍ ജില്ലയില്‍ ഉടനീളം അക്രമം അഴിച്ചുവിടുകയാണ് സിപിഎം പ്രവര്‍ത്തകരെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്. സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് അവരുടെ ഓഫീസ് തകര്‍ത്തതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞദിവസം മലപ്പട്ടത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നയിച്ച ജനാധിപത്യ സംരക്ഷണയാത്ര അവസാനിച്ച സമയത്ത് മലപ്പട്ടം സെന്ററിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് സ്വയം തകര്‍ക്കുകയും യൂത്ത് കോണ്‍ഗ്രസ്സിന്റെ പേരില്‍ ആരോപിക്കുകയുമായിരുന്നു. അതേസമയം, ജനല്‍ ചില്ല് അടിച്ചു പൊളിക്കുകയും, ജനല്‍ കമ്പിയിലൂടെ കടക്കാത്ത വലിയ കല്ല് ഓഫീസിനകത്തു കൊണ്ടിടുകയും ചെയ്ത ശേഷം എറിഞ്ഞു തകര്‍ത്തതാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അത് നടക്കാതെ വന്നതോടെ ജില്ലയില്‍ ഉടനീളം പ്രതിഷേധ പ്രകടനമെന്ന വ്യാജേന യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും കൊടി തോരണങ്ങളും സ്തൂപങ്ങളും നശിപ്പിക്കുകയാണ്.
à´à´¨àµà´¨à´²àµ മലപàµà´ªà´àµà´à´¤àµà´¤àµ à´¯àµà´¤àµà´¤àµ à´àµàµºà´àµà´°à´¸àµâ à´ªàµà´°à´µàµ¼à´¤àµà´¤à´à´°àµ സി പി à´ à´à´ à´ªàµà´°à´µàµ¼à´¤àµà´¤à´àµ¼ മർദിà´àµà´àµà´¨àµà´¨ à´¦àµà´¶àµà´¯à´ pic.twitter.com/x2GRNgreWZ
— Samakalika Malayalam (@samakalikam) May 15, 2025
പാനàµà´°à´¿àµ½ à´¯àµà´¤àµà´¤àµ à´àµàµºà´àµà´°à´¸àµâ, à´àµ à´à´¸àµ യൠà´àµà´à´¿à´àµ¾ à´¤àµà´¯à´¿à´àµà´àµ നശിപàµà´ªà´¿à´àµà´àµà´¨àµà´¨ SFI à´ªàµà´°à´µàµ¼à´¤àµà´¤à´àµ¼. pic.twitter.com/1FsYAMKuKp
— Samakalika Malayalam (@samakalikam) May 15, 2025
പാനൂരിലും, പിലാത്തറയിലുമൊക്കെ ഇതിന് സമാന സംഭവങ്ങള്‍ ഉണ്ടായി. ഇത്തരം കാടത്തത്തെ വച്ചു പൊറുപ്പിക്കാന്‍ ആവില്ലന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും വിജില്‍ മോഹനന് മുന്നറിയിപ്പ് നല്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



