'യൂത്ത് കോണ്‍ഗ്രസിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടേണ്ട സാഹചര്യമില്ല'; റീത്ത് സമരത്തില്‍ വി ഡി സതീശനെ തള്ളി ഒ ജെ ജനീഷ്

നേതാക്കള്‍ തള്ളി പറഞ്ഞാലും സഹപ്രവര്‍ത്തകരെ താന്‍ തള്ളിപ്പറയില്ലെന്ന് ഒ ജെ ജനീഷ്

OJ Janeesh
OJ Janeesh
Edited by :എന്‍ പി അനൂപ്
Last Updated :22 ഫെബ്രുവരി 2026, 1:14 pm IST

കൊച്ചി: മന്ത്രിമാരുടെ വീട്ടില്‍ റീത്ത് സമര്‍പ്പിച്ച സമര രീതിയെ തള്ളിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ യൂത്ത് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് യൂത്ത് കോണ്‍ഗ്രസിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷിന്റെ നിലപാട്. നേതാക്കള്‍ തള്ളി പറഞ്ഞാലും സഹപ്രവര്‍ത്തകരെ താന്‍ തള്ളിപ്പറയില്ലെന്നും ഒ ജെ ജനീഷ് വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു.

ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നില്‍ വിഡി സതീശന്റെ നിര്‍ദ്ദേശമാണെന്ന വീണാ ജോര്‍ജിന്റെയും വി ശിവന്‍കുട്ടിയുടെയും ആരോപണത്തിന് മറുപടിയായാണ് പ്രതിപക്ഷ നേതാവ് സമരരീതിയെ വിമര്‍ശിച്ചത്. റീത്ത് വയ്ക്കല്‍ കോണ്‍ഗ്രസിന്റെ പരിപാടിയല്ല. മന്ത്രിമാരുടെ വീട്ടില്‍ കൊണ്ടുപോയി റീത്ത് വയ്ക്കാന്‍ പറയുന്നതല്ല തന്റെ ജോലിയെന്നും മന്ത്രിമാരുടെ വീടിനകത്ത് കയറുന്ന സമരത്തോട് യോജിപ്പില്ലെന്നും വിഡി സതീശന്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതുയുഗയാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു പ്രതികരണം.

റീത്ത് വയ്ക്കല്‍ കോണ്‍ഗ്രസിന്റെ രീതിയല്ല. പയ്യന്നൂരില്‍ റീത്ത് വച്ചത് ആരാണ്. എംഎന്‍ വിജയന്‍ മാഷിന്റെ മകന്റെ വീടിന് മുന്നില്‍ റീത്ത് വച്ചത് ആരാണ് അതിന്റെ അര്‍ഥം നിങ്ങള്‍ കൊല്ലുമെന്നാണ്. ശബരിമല തന്ത്രിയായിരുന്ന രാജീവ് കണ്ഠരരുടെ അറസ്റ്റിന് പിന്നില്‍ ദുരൂഹതയും ഗൂഢാലോചനയും ഉണ്ടായിട്ടുണ്ട്. അദ്ദേഹം തെറ്റ് ചെയ്തെങ്കില്‍ ജയിലില്‍ കിടന്നോട്ടെ. എന്നാല്‍ അദ്ദേഹം എന്ത് തെറ്റാണ് ചെയ്തതെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ മതി. അതിന്റെ സാഹചര്യം കേരളം അറിയട്ടെയെന്നും വിഡി സതീശന്‍ പറഞ്ഞു.

News Now

Summary

Youth Congress leader oj janeesh opposes opposition leader VD Satheesan for rejecting the protest method of ministers' houses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates