യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് സു​ധീ​ർ ശാ​സ്താം​കോ​ട്ട അന്തരിച്ചു

ത​ല​ച്ചോ​റി​ലെ രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു

സു​ധീ​ർ ശാ​സ്താം​കോ​ട്ട/ ഫേയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 8:44 am IST

കൊല്ലം; യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വും കൊ​ല്ലം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ സു​ധീ​ർ ശാ​സ്താം​കോ​ട്ട അന്തരിച്ചു. 40 വയസായിരുന്നു. ത​ല​ച്ചോ​റി​ലെ രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇന്നലെ വൈകിട്ടോടെയായിരുന്നു മരണം. 

കെ​എ​സ്‌​യു​വി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ യു​വ​ജ​ന സ​മ​ര​ങ്ങ​ളു​ടെ മു​ന്‍​നി​ര പോ​രാ​ളി​യാ​യി​രു​ന്നു. പ​ല​ത​വ​ണ പോ​ലീ​സി​ന്‍റെ ലാ​ത്തി​യ​ടി​യേ​റ്റ് ചി​കി​ത്സ തേ​ടി​യി​രു​ന്നു. കെ​എ​സ്‌​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചു. വിഡി സതീശൻ, ടോണി ചമ്മണി ഉൾപ്പടെയുള്ള നിരവധി കോൺ​ഗ്രസ് നേതാക്കളാണ് യുവനേതാവിന് ആദരാഞ്ജലികൾ അർപ്പിച്ചത്. 

പ്രിയപ്പെട്ട അനുജൻ ശാസ്താംകോട്ട സുധീർ യാത്രയായി. സമരമുഖങ്ങളിലെ പോരാളി, സ്നേഹനിധിയായ സഹപ്രവർത്തകൻ ...... അവന്റെ കളങ്കമില്ലാത്ത ചിരി മനസ്സിൽ നിന്ന് മായുന്നില്ലല്ലോ?  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.- എന്നാണ് വിഡി സതീശൻ കുറിച്ചത്. സം​സ്കാ​രം ശ​നി​യാ​ഴ്ച ന​ട​ക്കും. ഭാ​ര്യ: ബി.​റൂ​ബി (അ​ധ്യാ​പി​ക, മൈ​നാ​ഗ​പ്പ​ള്ളി ചി​ത്തി​ര​വി​ലാ​സം യു​പി സ്‌​കൂ​ൾ). ഹ​യാ​ൻ, ഹൈ​ഫ എന്നിവർ മക്കളാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now