
News Now
ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ട്

Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

തിരുവനന്തപുരം : മുന് മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില് വെച്ച് വധിക്കാന് ശ്രമിച്ച കേസില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്ക്കെതിരെ ചുമത്തിയ ഗുരുതര വകുപ്പുകള് ഒഴിവാക്കി. വ്യോമയാന നിയമത്തിലെ വകുപ്പ് ഒഴിവാക്കി. നാലു വര്ഷത്തിന് ശേഷം പ്രോസിക്യൂഷന് കോടതിയില് റിപ്പോര്ട്ട് സമര്പ്പിച്ചു. യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ ഫര്സീന് മജീദ്, നവീന്കുമാര്, സുദീപ് തുടങ്ങിയവരാണ് പ്രതികള്.
വധശ്രമം, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള് നിലനിര്ത്തിയാണ് തിരുവനന്തപുരം പ്രിന്സിപ്പല് സെഷന്സ് കോടതിയില് റിപ്പോര്ട്ട് നല്കിയത്. 2022 ജൂണ് 13നാണ് കേസിനാപ്ദമായ സംഭവം. കണ്ണൂരില്നിന്ന് തിരുവനന്തപുരത്തിറങ്ങിയ ഇന്ഡിഗോ 6 ഇ- 7407 വിമാനത്തിനുള്ളില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരനായ ഫര്സീന് മജീദ്, ആര്.കെ. നവീന്കുമാര് എന്നിവര് പ്രതിഷേധിക്കുകയായിരുന്നു. പിണറായിക്ക് അടുത്തേക്ക് നീങ്ങിയവരെ ഇപി ജയരാജനും സുരക്ഷാ ഉദ്യോഗസ്ഥരും തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.
പിണറായിക്കെതിരെ പ്രതിഷേധിച്ചവര്ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. പ്രതികള്ക്ക് ജാമ്യം ലഭിക്കുമെന്ന ഘട്ടത്തിലാണ് വ്യോമയാന നിയമത്തിലെ വകുപ്പും ചുമത്തിയത്. വ്യോമയാന വകുപ്പ് നിലനില്ക്കില്ലെന്ന് കേന്ദ്രസര്ക്കാര് പ്രോസിക്യൂഷനെ അറിയിച്ചു. എന്നാല് പൊലീസ് വകുപ്പ് ഒഴിവാക്കിയിരുന്നില്ല. ഭരണം മാറിയതോടെയാണ് വ്യോമയാന നിയമത്തിലെ വകുപ്പ് ഒഴിവാക്കി വലിയതുറ പൊലീസ് തിരുവനന്തപുരം പ്രിന്സിപ്പല് സെഷന്സ് കോടതിയില് റിപ്പോര്ട്ട് നല്കിയത്.
Summary
Serious charges against Youth Congress workers in the case of attempting to assassinate Pinarayi Vijayan on a plane have been dropped.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





