കോഴിക്കോട് യുവാവ് കടലിൽ മുങ്ങി മരിച്ചു

കോഴിക്കോട് യുവാവ് കടലിൽ മുങ്ങി മരിച്ചു

സായൂജ്
Last Updated :20 January 2024, 8:52 am IST

കോഴിക്കോട്: മത്സ്യബന്ധനത്തിന് ഇറങ്ങിയ യുവാവ് കടലിൽ മുങ്ങി മരിച്ചു. വെസ്റ്റ്ഹിൽ ഭട്ട് റോഡ് ബീച്ചിൽ പാർക്കിന് സമീപമാണ് അപകടം. തുമ്പിരുമ്പ് പറമ്പിൽ ശോഭിനാഥിന്റെ മകൻ സായൂജ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം.

സായൂജ് മുങ്ങിത്താഴുന്നത് കണ്ട പരിസരവാസിയായ ധനേഷ് കടലിലിറങ്ങിയെങ്കിലും  രക്ഷിക്കാനായില്ല. പിന്നീട് ഫയർഫോഴ്‌സും കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിൽ വൈകീട്ട് 3.15ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

ബീച്ച് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച സംസ്‌കരിക്കും. മാതാവ്: ഷൈമ. സഹോദരി: സജയ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now