
News Now
ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

ആലപ്പുഴ: മീൻ കൃഷിക്കായി ഒരുക്കിയ കുളത്തിലെ മോട്ടോറിൽ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. ഹരിപ്പാട് പഴവീട് ചിറയിൽ അഖിൽ രാജ് (29) ആണ് മരിച്ചത്. ചെറുതനയിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ കൃഷി ചെയ്യുകയായിരുന്നു അഖിൽ.
കഴിഞ്ഞ ദിവസം രാവിലെ സുഹൃത്തുക്കൾക്കൊപ്പം മീൻ വളർത്തു കേന്ദ്രത്തിലെത്തിയ അഖിലിനു മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. പിന്നാലെ അഖിൽ മോട്ടോറിനു മുകളേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
സുഹൃത്തുക്കൾ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അഖിലിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി.
രാജൻ- അനിത ദമ്പതികളുടെ മകനാണ് അഖിൽ. രാഹുൽ രാജ് സഹോദരൻ. സംസ്കാരം ഇന്ന് രാവിലെ 11നു വലിയ ചുടുകാട്ടിൽ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

